JESUS...He is my strength n all in all.........
May the Christmas season fill your home with joy, your heart with love and your life with laughter. My sincere wishes for a blessed X'mas and a Prosperous New Year!!!
2011, മേയ് 2, തിങ്കളാഴ്ച
2011, ഏപ്രിൽ 8, വെള്ളിയാഴ്ച
2011, ഏപ്രിൽ 4, തിങ്കളാഴ്ച
2011, ഫെബ്രുവരി 17, വ്യാഴാഴ്ച
എനിക്കിഷ്ട്ടപ്പെട്ട ജമീലിന്റെ കത്ത് പാട്ടുകളില്‍ ചിലത് ...........
1970 കളിലെ ഗള്‍ഫു ഭാര്യാ ഭര്ത്താക്കന്മാരുടെ കദന കഥകള്‍ ആണ് ഈ കത്ത് പാട്ടില്‍ വിവരിച്ചിരിക്കുന്നത്.
എത്രയും ബഹുമാനപ്പെട്ട എന്റെ
പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ ...സ്വന്ത ഭാര്യ
എഴുതുന്നതെന്തെന്നാല്‍ ....ഏറെ പിരിശത്തില്‍
ചൊല്ലീടുന്നു വസ്സലാം ....
ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ
എന്നു തന്നെ എഴുതീടട്ടെ-മറുനാട്ടില്‍
നിങ്ങള്ക്കുമതിലേറെ ക്ഷേമാമാനെന്നു കരുതി
സന്തോഷിക്കട്ടെ.....
എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എന്‍ മിഴികള്‍ തൂകും കണ്ണുനീര് അതുകണ്ട്
എന്‍ കരള്‍ വേദന കാനുവാനാരുണ്ട്....
എങ്ങനെ ഞാന്‍ പറയും, എല്ലാമോര്‍ത്ത്
എന്നെന്നും ഞാന്‍ കരയും.....
വിവാഹം കഴിഞ്ഞു ഒന്നിച്ചു ജീവിച്ച വിരലിലെണ്ണാവുന്ന നാളുകള്‍ മാത്രമാണ് മിക്കവാറും ഓര്‍ക്കുവാനുള്ളത്. ഇന്നത്തെ പോലെ ആഴ്ച തോറും നാട്ടിലേക്ക് പറക്കുന്ന ഭര്ത്താക്കന്മാരും നിക്കാഹ് കഴിഞ്ഞു വരന്റെ കൈ പിടിച്ചു നേരെ ഗള്‍ഫിലേക്ക് പറക്കുന്ന മണവാട്ടിമാരും അന്ന് കേട്ട് കേള്‍വി പോലും ഇല്ലായിരുന്നു.അന്നത്തെ ഭാര്യമാരുടെ നൊമ്പരം ജമീല്‍ വിവരിക്കുന്നത്
ഇങ്ങനെ.....
മധുവു നാളുകള്‍ മനസ്സില്‍ കളിക്കുന്നു.
മദനക്കിനാവുകള്‍ മാറോടഅണക്കുന്നു
മണലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു.
മണിയരക്കട്ടിലോ മാടി വിളിക്കുന്നു.
എങ്ങനെ ഞാന്‍ ഉറങ്ങും.
കിടന്നാലും എങ്ങനെ ഉറക്കം വരും-ഉറങ്ങിയാലും
മധുപകര്ന്നീടും പുതു പുതു സ്വപ്നം കണ്ടു ഞെട്ടിയുണരും
തലയണ കൊണ്ട് കെട്ടിപ്പുണരൂം......
അന്ന് കുട്ടികള്‍ക്ക് തങ്ങളുടെ ബാപ്പമാര് ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഫോട്ടോ മാത്രമായിരുന്നു. കാരണം, മക്കള്‍ ബാപ്പയെ ചോദിക്കുമ്പോള്‍ ഉമ്മ കാണിച്ചു കൊടുക്കുക ചുമരിലെ ഫോട്ടോയില്‍ പുഞ്ചിരി തൂകി നില്ക്കുന്ന ആളെയാണ്.
ഭാര്യമാരുടെ നിറഞ്ഞ വയര്‍ ഒരു നോക്ക് പോലും കാണാന്‍ സാധിക്കാത്ത ഹത ഭാഗ്യരായിരുന്ന ഭര്ത്താക്കന്മാരില് പലരും നാലോ, അഞ്ഞോ വയസുള്ള കുട്ടികള്‍ക്ക് മുന്നിലാണ് പിന്നീട്
എത്തിച്ചേരുക.
രണ്ടോ, നാലോ വര്‍ഷം മുന്‍പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ വീട്ടില്‍ നിന്നു
അതുണ്ടായൊരു കുഞ്ഞിനു മൂന്നു വയസ്സിന്നു
അവനെന്നും ചോദിക്കും ബാപ്പ എവിടെ എന്ന്
ഓടിച്ചാടി കളിക്കും -മോന് ബാപ്പാനെ
മാടി മാടി വിളിക്കും- അത് കാണുമ്പം
ഉടന്ജീടും ഇടനെഞ്ചു പിടഞ്ജീടും
പൂക്കുഞ്ഞി പൈതലല്ലേ..
ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ?
സ്വന്ത രക്തത്തില്‍ പിറന്ന മക്കളെ ഒരു നോക്ക് കാണാന്‍ ആവാത്തവരുടെ കണ്ണുകളില്‍ നിന്നുള്ള ചുടു കണ്ണീര് ഈ മരുഭൂമിയില്‍ അലിഞ്ഞു കിടക്കുന്നു.
വിരഹ വേദനയില്‍ കുതിര്‍ന്ന ഭാര്യമാരുടെ ഹൃദയ നൊമ്പരങ്ങള്‍ മറയില്ലാതെ പകര്‍ത്തിയതിന് അന്ന് ജമീലിനു വിമര്‍ശനവും എട്ടു വങ്ങേണ്ടി വന്നിട്ടുണ്ട്. ആ വരികള്‍ ഇങ്ങനെ.....
മധുരം നിരചോരാ മാംസപൂവന്പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂല്ലോരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും- മലക്കല്ല
ഞാന്‍ വെറുമൊരു പെന്നാനെന്നോര്തോണം നിങ്ങളും
യുവനത്തേന് വഴിഞ്ഞേ, പതിനേഴിന്റെ പൂ പൊഴിഞ്ഞേ....
ഇങ്ങനെ തമ്മില്‍ കാണാതെയും ഒന്നിച്ചുന്നാതെയും എന്തിനു ജീവിക്കുന്നു എന്ന ഹൃദയത്തില്‍ തറക്കുന്ന ചോദ്യം ഉന്നയിക്കുന്ന ഭാര്യ തുടര്‍ന്ന് പറയുന്നു:
അധ്വാനിക്കും നിങ്ങള്‍ സൂര്യന്റെ ചോട്ടില്
അനുഭവിക്കാന്‍ ഞാനും കുട്ടീം ഈ വീട്ടില്‍
ഞാനൊന്ന് ചോദിക്കുന്നു ഈ
കോലത്തില്‍ എന്തിനു സമ്പാദിക്കുന്നു
ഒന്നുമില്ലെങ്കിലും തമ്മില്‍ കണ്ടുകൊണ്ടു നമ്മള് രണ്ടും
ഒരു പാത്രത്തിലുന്നാമല്ലോ- ഒരു
പായ് വിരിച്ചുരങ്ങാമല്ലോ..
ഒറ്റക്കാണ് ജീവിതമെങ്കിലും ഭര്‍ത്താവിന്റെ അവസ്ഥ മന്സിലാക്കുന്നവരായിരുന്നു പണ്ട് കാലത്തെ
ഗള്‍ഫു ഭാര്യമാര്‍ . കത്തുന്ന സൂര്യന് താഴെ തങ്ങള്‍ക്കു വേണ്ടി വിയര്‍പ്പൊഴുക്കുന്ന പ്രിയതമനെ ഭാര്യ ഒടുവില്‍ കത്ത് നിര്‍ത്തുന്നത് ഇങ്ങനെ:
കത്ത് വായിച്ചുടന്‍ കണ്ണുനീര് വാര്‍ക്കേണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്ബില് കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിഞ്ഞുള്ള കാലമോര്‍ത്തു കണ്ണുനീര് വാര്‍ക്കേണ്ട
യാത്ര തിരിക്കുമല്ലോ, ആ മുഖമൊന്നു
കണ്ടു മരിക്കാമല്ലോ.....
കരളില്‍ ചുടു രക്ത മഷിയില്‍ മുക്കി ഭാര്യയുടെ നീറുന്ന വരികള്‍ മനസ്സില്‍ കൂരംബായി തറച്ചപ്പോള്‍ കത്തിന് മറുപടി എഴുതാന്‍ സാധിക്കാത്ത ദു:ഖഭാരത്തോടെയും ക്ഷമാപണത്തോടെയും ആ ഭര്‍ത്താവ് തന്റെ ഹൃദയം തുറക്കുകയായിരുന്നു:
എന്തെന്തു സുഖഭോഗം നിനക്കിന്നുന്ടെന്നാലും
എന്നും സ്വര്‍ണ്ണം വെച്ച് വിളമ്പീ നീ തിന്നാലും
ഏറെ ഫോറിന് പണം ഗള്‍ഫീന്ന് വന്നാലും
എത്രയും സൂക്ഷിച്ചു വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും തെറ്റ് പറ്റിപോകും.......
എന്നു തുറന്നു പറയുന്ന കവി അടുത്ത വരികളില്‍ സ്വയം വിമര്‍ശനത്തിനും മുതിരുന്നു:
പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ്,
പോണ്ണന് അവനാനവളുടെ തെറ്റിന്റെ കര്‍ത്താവ്
അവസരമാനാവശ്യതിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവന് വിഡ്ഢികളുടെ നേതാവ്
കേള്‍ക്കുന്നില്ലേ, നമ്മള് കാണുന്നില്ലേ..
ഇപ്പോഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ...
മലക്കല്ല പെന്‍ എന്നത് വല്ലാത്തൊരു വാക്കാണ്
മനസ്സില്‍ വെടി വെച്ചൊരു ഇരട്ടക്കുഴല്‍ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്
മറുപടി പറയാനായി കഴിയുന്നത് ആര്‍ക്കാണ്
തരിച്ചുപോകും, കൊടുമുടിഞൊടി ഇടയ്ക്കിടെ
കടുകിടെ വിറച്ചു പോകും.....
2011, ഫെബ്രുവരി 16, ബുധനാഴ്ച
2011, ജനുവരി 28, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)