അന്നത് സുവനീറില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ വല്ലാതെ ആനന്ദം തോന്നി. അന്നെല്ലാവരും നല്ല അഭിപ്രായം തന്നു. ഇനിയും കവിതയെഴുതാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. അത് കവിതയുടെ മഹത്വം കൊണ്ടല്ല എന്നെനിക്കറിയാം. കാരണം അതത്ര ശരിയായിട്ടില്ല.
കവിത എഴുതി പടിക്കടെ........എന്നുദ്ദേശിച്ച്ചായിരിക്കും പറഞ്ഞത്.
എന്തായാലും ഞാനത് ചുവടെ ചേര്‍ക്കുന്നു.
പാഥേയം
കേള്‍ക്കുന്നിതാ ദുഖത്തിന്‍ മാറ്റൊലി ചിലമ്പൊലി -
മാനവ ഹൃദയങ്ങളില്‍
സ്വസ്ഥതയില്ലാ മനസുകള്‍ പെരുകുന്നു
എവിടെക്കോ താന്‍ യാത്രയാകുന്നു.
ജീവിതമാം കെണിയില്‍ അകപ്പെട്ടെന്നപോല്‍
ആരോ ചെയ്ത പാപത്തിന്‍ ഫലം തന്‍ -
ശിരസിലെറ്റിക്കൊണ്ടലയുന്നു ദൂരവേ.....
വിശന്നു വലഞ്ഞന്നോരുനാള്‍ ഞാന്‍
ഓടി എന്‍ സോദര ഗൃഹേ ...
കൊട്ടിവിളിച്ചൂ സോദര ഭവനേ.....
കൊട്ടിയടച്ചൂ അവര്‍ തന്‍ ഭവനം
രാവില്‍ താന്‍ അഭയം തേടുന്നു വഴിയോരത്തിണ്ണയില്‍
അവിടെ ഞാന്‍ കാണുന്നു ആയിരങ്ങള്‍ പതിനായിരങ്ങള്‍
നിത്യവും തീരാ ദുഖത്തിന്‍ കൂരംബുകളുമായി അലയുന്നു
അന്ന് ഞാന്‍ ഭക്ഷിച്ച വഴിയോരചോറിനു-
തേന്‍ കട്ടയേക്കാള്‍ മധുരമായി തോന്നിപ്പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ