ലോകം ഇന്ന് സാങ്കേതികവിദ്യയിലൂടെ ചെറുഗ്രാമമായി മാറുന്നുണ്ട് എങ്കിലും മാനുഷിക ബന്ധങ്ങള്‍ പലതിന്റെയും പേരില്‍ അകലം പ്രാപിക്കുന്നു. ഒരു പോലെ ഏവരെയും ഉള്‍ക്കൊള്ളേണ്ട സഭക്ക് വിശ്വാസ സമൂഹവും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നതില്‍ വ്യഗ്രത പുലര്‍ത്തുന്നു. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കു മുന്‍തൂക്കം നല്‍കുമ്പോള്‍ നാം ക്രിസ്തുവിനെ ആരാധിക്കുന്ന സഭയുടെ ഭാഗമാകുന്ന കാഴ്ച്ചപ്പാടിനും മങ്ങലേല്‍ക്കുന്നു. സ്വയം നീതീകരണത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അന്യായമായി ഉപദ്രവിക്കപ്പെടുന്നത് സഹോദരങ്ങള്‍ തന്നെയെന്നു തിരിച്ചറിയണം. യുവജനങ്ങള്‍ സഭയുടെ അഭിഭാജ്യ ഘടകമാണ് . എന്നാലിന്ന് ആരാധനയിലും ഇതര ആത്മീയ സംഘടനകളിലും യുവജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായി നാം മനസിലാകുന്നു. ഉപരിപ്ളവമായ ആത്മീയതയില്‍ സന്തോഷം കാണുന്ന വിശ്വാസ സമൂഹം ഇന്നിന്റെ വെല്ലുവിളിയാണ്. നിസംഗതാ മനോഭാവത്തോട് കൂടി ജീവിക്കുന്ന യുവ തലമുറയെ കണ്ടെത്തി സഭാനാഥനായ ക്രിസ്തുവുമായി വ്യക്തിപരമായി ബന്ധം പുലത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നു. കേവലം ആചാരാനുഷ്ടാനങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്ന തലമുറ വിശ്വാസം മൂലം സ്വയം ആത്മാവിനെയും ശരീരത്തെയും കീഴ്പ്പെടുത്താതെ വരുമ്പോള്‍ ദൈവസന്നിധിയില്‍ നിന്നും അന്യമായി പോകുന്ന ജീവിത രീതികളും തലമുറകളും രൂപാന്തരപ്പെടുന്നു.
എന്റെ പിന്നാലെ വരിക എന്ന് പറഞ്ഞു കടന്നുപോയ സസ്രയനായ ഗുരുവിനെ ലാഭേച്ച്ചയില്ലാതെ അനുഗമിക്കുന്നതാണ് ക്രിസ്തീയ ജീവിതം. ഈ ജീവിതാനുഭവങ്ങളിലേക്ക് യുവജനഗലെ നയിക്കുന്നതാണ് സഭയുടെ ലക്‌ഷ്യം. നാം ഉള്‍പ്പെടാത്ത സഭാമാക്കളുടെ പ്രശ്നമാണ് നമ്മുടെ വിഷയമായി രൂപാന്തരപ്പെടുന്നത്. എന്നാല്‍ എല്ലാവരും ഉള്‍പ്പെടുന്ന ദൈവജനമാണ് സഭ. സഭയായ ദൈവത്തിന്റെ കൂട്ടുവേലക്കാരെയും ഒരു സജീവ ശരീരമായും ഒരു ആട്ടിന്‍ കൂട്ടമായും ക്രിസ്തുവിന്റെ കാന്തയായും മുന്തിരിവള്ളിയുടെ ശാഖകളായും ദൈവത്തിന്റെ ആലയായോക്കെയുമാണ് ദൈവവചനം സഭയെ വിശേഷിപ്പിക്കുന്നത്.
എല്ലാവരും ഒന്നാകേണ്ടാതിനാണ് തിരുശരീരമായ സഭയെ ലോകത്തില്‍ സ്ഥാപിച്ചത്. നിന്റെ രാജ്യം വരേണമേ എന്ന് പ്രാര്തിക്കുമ്പോള്‍ സാക്ഷാല്‍ എക്യൂമിനിസം നിറവേറപ്പെടുന്നു. ദൈവരാജ്യത്തിന്റെ അനുഭവത്തില്‍ നാം ജീവിക്കുമ്പോള്‍ നാം തയ്യാറാകുമ്പോള്‍ യഥാര്‍ഥമായ എക്യൂമിനിസതിന്റെ വക്താക്കളായി നാം മാറുന്നു. മനുഷ്യനും, മനുഷ്യനും തമ്മില്‍ യോജിക്കാനാകാതെ വരുമ്പോള്‍ എക്യൂമിനിസം സ്ഥാപിതമാകാതെ വരുന്നു. എല്ലാറ്റിനും എല്ലാമായ ദൈവം ഇല്ലായ്മയായി മനുഷ്യരുമായി യോജിച്ചു ഏകത്വം സ്ഥാപിച്ചു എങ്കില്‍ അതാണ് അമൂല്യമായ എക്യൂമിനിസം. നമ്മുടെ സ്തുതികളും സ്തോത്രങ്ങളും ഉയരങ്ങളില്‍ എത്തുന്നുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യേണ്ട സമയമാണിത്. ദൈവം ലോകത്തില്‍ സഭയെ സ്ഥാപിച്ചു. എന്നാല്‍ സാത്താന്‍ സഭയില്‍ ലോകത്തെ സ്ഥാപിച്ചു. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയും ദൈവജനവും വ്യാപ്രതരാകുമ്പോള്‍ ദൈവരാജ്യം അന്യപ്പെടുന്നു.
ആഴത്തിലുള്ള ആത്മീയതയിലേക്ക് മടങ്ങിപ്പോകള്‍ ഇന്നിന്റെ ആവശ്യമാണ്. കാര്യസാധ്യത്തിനായി സഭയെ ഉപയോഗിക്കുന്ന കാഴ്ചപ്പാടില്‍ നിന്നും മോചനം നേടാം. ബെധന്മാര്‍ക്ക് വിടുതലും, കുരുടന്മാര്‍ക്കു കാഴ്ചയും നല്‍കിയ നസരായന്റെ സുവിശേഷം പ്രായോഗികതലത്ത്തിലേക്ക് പകരപ്പെടാം. ആരാധനാക്രമങ്ങളില്‍, രീതികളില്‍ , സമയങ്ങളില്‍ കാലോചിതമായ മാറ്റം നല്‍കുന്നതിലൂടെ അന്യപ്പെട്ടു പോകുന്ന ജീവിതങ്ങളെ ഒരുമിച്ചു ചേര്‍ക്കാം. അവിടെ യഥാര്‍ത്ഥ എകൂമിനിസം രൂപപ്പെടും.
ആദിമസഭ എകമനസും ഏകഹൃദയവും ഉള്ളവരായിരുന്നു. തനിക്കുള്ളത് സ്വന്തമെന്നു ആരും പറഞ്ഞില്ല. സകലവും അവര്‍ക്ക് പൊതുവായിരുന്നു. ദൈവ വചനം നമ്മില്‍ ജീവന്‍ പ്രാപിക്കണം. ഒരു ശരീരത്തിലെ പല അവയവങ്ങളായ നാം ക്രിസ്തുവിന്റെ സഭയാകുന്ന ശരീരത്തോട് അനുരൂപപ്പെടുമ്പോള്‍ രാജകീയ പുരോഗിത വര്‍ഗ്ഗവും വിശുദ്ദ വംശവും സ്വന്തജനവും ആയി സഭ രൂപാന്തരപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ