വിദേശ മലയാളിക്ക് '' പ്രവാസി '' എന്ന പേര്‍ വിളിച്ചത് ആരായാലും ആ പേര് ഗള്‍ഫു മലയാളിക്ക് ഏറെ അനുയോജ്യമാണെന്ന കാര്യത്തില്‍ സംശയം ലേശമില്ല.
ഗള്‍ഫു മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ടു '' പ്രവാസി '' എന്ന മൂന്നക്ഷരങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.
ആദ്യം ''പ്രവാസി '' ഗള്‍ഫിലെത്തുമ്പോള്‍ ................
പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍
വാ = വായ്പ്പകളാല്‍ വലഞ്ഞവന്‍
സി = സിഗരറ്റിലും, സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍
ഇനി '' പ്രവാസി '' ലീവില്‍ നാട്ടിലെത്തുമ്പോള്‍
പ്ര = പ്രമാണിയായി ജീവിക്കുന്നവന്‍
വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍
സി = സിനിമക്കും, സിക്കാറിനും നടക്കുന്നവന്‍
അവസാനം ''പ്രവാസി '' ഗള്‍ഫു ജിവിതം മതിയാക്കുമ്പോള്‍
പ്ര = പ്രസാദം നഷ്ടപ്പെട്ടവന്‍
വാ = വാര്‍ധക്യം പിടികൂടിയവന്‍
സി = സിക്ക് (നിത്യ രോഗി)
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ