2010, ഡിസംബർ 20, തിങ്കളാഴ്‌ച

സാരംഗിയുടെ കണ്ണീര്‍ ..........

എന്‍ മനോ സാരംഗി മൌനമായി മീട്ടുന്നു.
തിരുനാമ കീര്‍ത്തന പല്ലവികള്‍ 
മമ കണ്ണീര്‍ നീര്‍മുത്ത് നിറയുന്നു നാഥാ 
ക്രൂശിത രൂപത്തിന്‍ ധ്യാനനേരം .

ഏകയായി കേഴുന്ന നേരങ്ങളില്‍ 
നിന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കും;
ഇരുളിന്‍ താഴ്വരേ ഞാനലഞ്ഞിടുമ്പോള്‍ ...
നിറനിലാചിന്തായി നീ ഒളിയെകണേ....

സങ്കടപ്പെരുമഴ പെയ്തിറങ്ങുമ്പോള്‍ 
വചനത്തിന്‍ തോണിയില്‍ ചേര്‍ത്തിടേണം
വൈരികള്‍ ചുറ്റിലും നിരന്നുവെന്നാലും
നിന്‍ സ്നേഹമെന്‍ പാതെ തെളിച്ച്ചീടുന്നു .

ഒളിവിലകള്‍ ആടുന്ന തീരങ്ങളില്‍ 
താരകള്‍ പൂക്കുന്ന യാമമൊന്നില്‍ ,
ഒടുവിലെന്‍ പ്രിയനരികില്‍ ചെന്നെത്തിടും
അവനില്‍ ചേര്‍ന്നന്നു ഞാനാനന്ദിക്കും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ