2010, ഡിസംബർ 19, ഞായറാഴ്‌ച

മോക്ഷയാത്ര

ജീവിതം മരണത്തില്‍ അവസാനിക്കുന്നു.
മരണം ജീവിതത്തിലും
മരണമൊരിക്കല്‍ ഉണ്ട്  നിശ്ചയം
ഏറിയാല്‍ എഴുപതോ എന്പതോ
അല്ലെങ്ങില്‍ ഏറും പ്രയാസവും ദുഖവും

ഈ തത്വം അറിയുമീ മര്‍ത്യര്‍
പാപത്തിന്നടിമയാകുന്നു നിത്യവും
പാപം ചെയ്യത്തവരാരുമില്ലുലകില്‍
പാപമോചകനാം യേശുവേ ധ്യാനിച്ച്ചാല്‍
പാപമോചനം ലഭിച്ചിടും നിശ്ചയം

ഈ ഗൃഹം എന്റെയിടമല്ല
ശാശ്വതമായൊരു ഭവനം
നിത്യതയിലുണ്ട് നിശ്ചയം
ഒരുനാള്‍ ഞാനും അവിടെയെത്തും
നശ്വരമല്ലേ ഈ ജീവിതം

നമ്മിലെ വാക്കും നോക്കും
കേള്‍ക്കുന്നു, കാണുന്നു ദൈവം
എല്ലാമറിയുന്നു ദൈവം
വാക്കിന്റെ, നോക്കിന്റെ പൊരുളിന്
ന്യായമാം വിധിയുണ്ട്  നിശ്ചയം

പാപിയാം എന്നുടെ ശിക്ഷയെ
പൊക്കി നീ മോക്ഷം നല്‍കണേ
പുതുലോകത്തിന്‍ വിസ്മയം കാണുവാന്‍
അസ്തമിക്കാത്ത പ്രതീക്ഷകളുമായി
തുടരട്ടെ ഞാനെന്‍ മോക്ഷയാത്ര.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ